ബിഷപ്പിനെതിരായ പീഡന പരാതി; തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി 

Published On: 13 July 2018 11:45 AM GMT
ബിഷപ്പിനെതിരായ പീഡന പരാതി; തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി 

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷണത്തില്‍ പൊലീസിന് മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ആരോപണവിധേയരിലേക്ക് എത്തൂ. അറസ്റ്റുണ്ടായാല്‍ മാത്രമേ അന്വേഷണം നടക്കുന്നുള്ളൂവെന്ന ചിന്ത തെറ്റാണ്. കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകള്‍ പൂര്‍ണമായി ലഭിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെയുള്ള അന്വേഷണവും ഇത്തരത്തിലാണ് മുന്നോട്ടുകൊണ്ടുപോയത്. തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഫാ.ജോബ് മാത്യുവിനെ അറസ്റ്റുചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡി.ജി.പി പറഞ്ഞു. കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരു വൈദികനെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top Stories
Share it
Top