മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന്‌ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ 

Published On: 2018-08-05 05:45:00.0
മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന്‌ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ 

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും ബിഷപ്പ് വിശ്വാസികൾക്കായി എഴുതിയ സന്ദേശത്തിൽ പറഞ്ഞു.

ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികള്‍ക്കുള്ള ബിഷപ്പിന്റെ സന്ദേശം. ബിഷപ്പിന്റെ സന്ദേശം ആദ്യപേജില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്ന മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകള്‍ വഴിയാണ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

ബിഷപ്പിന്റെ സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ല. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ മുഖപുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ വൈദികനായ ആന്റണി ജോസഫാണ്. ശാന്തിപുരയിലെ മിഷന്‍ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്‌. വിശ്വാസികള്‍ക്കിടയില്‍ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ നീക്കം.

Top Stories
Share it
Top