വൈദികര്‍ക്കെതിരായ പീഡനാരോപണം: വിശ്വാസികള്‍ക്ക് കത്തോലിക്കാ ബാവയുടെ കത്ത്

Published On: 7 July 2018 7:15 AM GMT
വൈദികര്‍ക്കെതിരായ പീഡനാരോപണം: വിശ്വാസികള്‍ക്ക് കത്തോലിക്കാ ബാവയുടെ കത്ത്

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡന കേസില്‍ ആശങ്ക രേഖപ്പെടുത്തി വിശ്വാസികള്‍ക്ക് കത്തോലിക്കാ ബാവയുടെ കത്ത്. വൈദികര്‍ക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പീഡനത്തിനിരയായ യുവതിയെക്കുറിച്ച് പരാമര്‍ശമില്ലാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

സഭയിലെ വൈദികര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് പറഞ്ഞാണ് ബസേലിയോസ് പൗലോസ് കാത്തോലിക്ക ബാവ വിശ്വാസികള്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. പൗരോഹിത്യത്തെ അവഹേളിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നോ എന്ന സംശയം പലര്‍ക്കുമുണ്ട്. ആയതിനാല്‍ സഭാ വിശ്വാസികള്‍ ജാഗരൂകരായിരിക്കണം. സഭയ്ക്കെതിരായ ഗൂഢാലോചനകളെ വിശ്വാസികള്‍ തിരിച്ചറിയണം. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ മാതൃക പിന്തുടരണമെന്നും ബാവ വിശ്വാസികളോട് കത്തിലൂടെ പറയുന്നു. കത്ത് അടുത്ത ദിവസങ്ങളില്‍ പള്ളികളില്‍ വായിക്കും.

Top Stories
Share it
Top