എന്‍മകജെയിലും ബി.ജെ.പിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു

Published On: 8 Aug 2018 2:00 PM GMT
എന്‍മകജെയിലും ബി.ജെ.പിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു

കാസര്‍കോട് : ബി.ജെ.പി ഭരണത്തിലുള്ള എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 17 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബി.ജെ.പിയുടെ ഏഴിനെതിരെ പത്ത് അംഗങ്ങളുടെ പിന്‍ബലത്തോടെയാണ് പരാജയപ്പെടുത്തിയത്. ഏഴ് അംഗമുള്ള യു.ഡി.എഫിന് എല്‍.ഡി.എഫിന്റെ മൂന്നംഗത്തിന്റെ പിന്തുണ ലഭിക്കുകയായിരുന്നു. ഇതോടെ പ്രസിഡന്റ് രൂപാ വാണി ആര്‍ ഭട്ടിന് സ്ഥാനം നഷടപ്പെടും.

വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസത്തിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കും. കഴിഞ്ഞ ആഴ്ച ബി.ജെ.പി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസത്തിലൂടെ താഴെയിറക്കിയിരുന്നു. ഇതിനു പ്രത്യുപകാരമായാണ് എന്‍മകജെയില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചത്. ഇതോടെ ബി.ജെ.പിക്ക് ഭരണമുള്ള നാലു പഞ്ചായത്തുകളില്‍ രണ്ടെണ്ണം നഷ്ടമായി.

Top Stories
Share it
Top