കീഴാറ്റൂർ ബൈപ്പാസ്: ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി 

ന്യൂഡൽഹി: കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ...

കീഴാറ്റൂർ ബൈപ്പാസ്: ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി 

ന്യൂഡൽഹി: കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ടു കിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. വിഷയത്തിൽ ബിജെപി രാഷ്ട്രീയലക്ഷ്യം വച്ച് മാത്രമാണ് മുന്നോട്ടുപോകുന്നത്. ബൈപ്പാസിന് ബദൽ സംവിധാനം തേടുമെന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ല. കേന്ദ്രം അത്തരമൊരു നടപടി സ്വീകരിച്ചാൽ സംസ്ഥാന സർക്കാർ നിലപാട് അവർ അറിയിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌വഴക്കങ്ങള്‍ മാറ്റിയത്. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ട്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

Story by
Read More >>