ബിജെപി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്; ഭിന്നിച്ച് പരിവാർ സംഘടനകൾ

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിന് മുന്നേ സംഘപരിവാർ സംഘടനകളിൽ ഭിന്നിപ്പ്. അടൂരിൽ നടന്ന ആർഎസ്എസിന്റെ വാർഷിക...

ബിജെപി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്; ഭിന്നിച്ച് പരിവാർ സംഘടനകൾ

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിന് മുന്നേ സംഘപരിവാർ സംഘടനകളിൽ ഭിന്നിപ്പ്. അടൂരിൽ നടന്ന ആർഎസ്എസിന്റെ വാർഷിക യോ​ഗത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റിയെചെല്ലിയാണ് യോ​ഗത്തിൽ ഭിന്നത. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പിൻവലിച്ചതാണ് ഭിന്നിപ്പിന് കാരണം.

വിഷയത്തിൽ ബിജെപിയുമായും അമിത് ഷായുമായും ഇനിസന്ധിവേണ്ടെന്ന കടുത്ത തീരുമാനമാണ് യോ​ഗത്തിൽ ആർഎസ്എസ് നേതൃത്വം കൈക്കൊണ്ടത്. അതുകൊണ്ടു തന്നെ നാളെ സംസ്ഥാനത്തെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. ഔദ്യോ​ഗികമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് നിലപാട്.

ആർഎസ്എസുമായി ആലോചിക്കാതെ കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബിജെപിയുടെ തീരുമാനത്തിൽ കടുത്ത പ്രതിഷേധമാണ് വാർഷിക യോ​ഗത്തിലുണ്ടായത്. ബിജെപി ജനറൽ സെക്രട്ടറിമാരായ എം.​ ​ഗണേശൻ, കെ. സുഭാഷ് എന്നിവരെ പിൻവലിക്കണമെന്ന ആവശ്യവും അടൂരിൽ നടന്ന യോ​ഗത്തിലുയർന്നു.

ആർഎസ്എസ് പ്രശ്നം വഷളാക്കരുതെന്നായിരുന്നു മറുവിഭാ​ഗത്തിന്റെ നിലപാട്. വിഷയത്തിൽ സർസംഘ് ചാലക് മോഹൻ ഭാ​ഗവത് ഇടപെടുമെന്ന് സൂചനയുണ്ട്. രണ്ടു ദിവസമായി നടന്ന നേതൃയോഗത്തിൽ ബിജെപി ഒഴികെയുള്ള പരിവാർ സംഘടനകളുടെ വാർഷിക പദ്ധതികൾ ചർച്ച ചെയ്തു.

Story by
Read More >>