ഒഴുക്കില്‍പ്പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: രണ്ടു ദിവസങ്ങളിലായി ശക്തമായി പെയ്യുന്ന മഴയില്‍ കാസര്കോട് ആറും മഞ്ചേശ്വരത്ത് ഒന്നും വീടുകള്‍ ഭാഗമായി തകര്‍ന്നു, വ്യാപകമായ കൃഷിനാശവും...

ഒഴുക്കില്‍പ്പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: രണ്ടു ദിവസങ്ങളിലായി ശക്തമായി പെയ്യുന്ന മഴയില്‍ കാസര്കോട് ആറും മഞ്ചേശ്വരത്ത് ഒന്നും വീടുകള്‍ ഭാഗമായി തകര്‍ന്നു, വ്യാപകമായ കൃഷിനാശവും സംഭവിച്ചു. അതിനിടെ 11 ന് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. പട്ട്‌ല വില്ലേജില്‍ ബടുവന്‍കുഞ്ഞി(60)യുടെ മൃതദേഹം ഷിരുബാഗിലുവില്‍വച്ചാണ് കണ്ടുകിട്ടിയത്. വീടിനു സമീപത്തിലെ തോട്ടില്‍ വീണ ഇയാള്‍ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു.

കനത്ത മഴയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഏകദേശം 17 ഹെക്ടറോലം സ്ഥലത്തെ വിളകള്‍ക്ക നാശം സംഭവിച്ചു. പ്രധാനമായും അടയ്ക്ക, വാഴ, തെങ്ങ് കൃഷിക്കാണ് നാശം സംഭവിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി നൽകി

Read More >>