കാണാതായയാളുടെ മൃതദേഹം ക്വാറിയിലെ വെള്ളക്കെട്ടിൽ

മലപ്പുറം: ഞായറാഴ്ച കാണാതായയാളുടെ മൃതദേഹം വീടിന് വാരകൾക്കകലെയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തി. കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചാലിലാണ് സംഭവം....

കാണാതായയാളുടെ മൃതദേഹം ക്വാറിയിലെ വെള്ളക്കെട്ടിൽ

മലപ്പുറം: ഞായറാഴ്ച കാണാതായയാളുടെ മൃതദേഹം വീടിന് വാരകൾക്കകലെയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തി. കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചാലിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് മുതൽ കാണാതായ പത്തായത്തിങ്ങൽ മുസ്തഫ (47) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കരിങ്കൽ ക്വാറിയുടെ നടുവിലെ വെള്ളക്കെട്ടിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.

മുസ്തഫ കുളിക്കുന്നതിനിടെ വഴുതി വീണതാകുമെന്ന് സംശയിക്കുന്നു. വെള്ളക്കെട്ടിന് അരികിൽ നിന്ന് വസ്ത്രങ്ങളും സോപ്പും ലഭിച്ചതായി കൊണ്ടോട്ടി എസ് ഐ അഹമ്മദ് കുട്ടി പറഞ്ഞു. മുസ്തഫക്ക് നീന്തൽ വശമില്ല. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് പുറത്ത് പോയതാണ്. തിരിച്ചെത്താതിരുന്നതിനിടെ തുടർന്ന് ബന്ധുക്കൾ അന്വേഷണത്തിലായിരുന്നു. കൊണ്ടോട്ടി സി ഐ മുഹമ്മദ് ഹനീഫയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. നിർമാണ തൊഴിലാളിയാണ് മുസ്തഫ. ഭാര്യയും രണ്ട് മക്കളുമുണ്ട്.