കുപ്പിവെള്ളത്തിന്റെ വിലക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് 

Published On: 2018-05-10T16:30:00+05:30
കുപ്പിവെള്ളത്തിന്റെ വിലക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് 

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വിലക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ഭക്ഷ്യവകുപ്പ്. കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെ്പടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കമ്പനികളുമായി സംസാരിച്ച് ഒരുകുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.

12 രൂപയ്ക്ക് ഒരുകുപ്പി വെള്ളം വിതരണം ചെയ്യാന്‍ കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് തീരുമാനിച്ചിരുന്നെങ്കിലും ചിലകമ്പനികള്‍ വിലകുറയ്ക്കുന്നതിനോട് യോജിച്ചിരുന്നില്ല. കൂടാതെ വ്യാപാരികളും വിതരണക്കാരും 12 രൂപയ്ക്ക് കുപ്പിവെള്ളം വിറ്റാല്‍ ലാഭം കുറയുമെന്ന് പ്രചരിപ്പിച്ച് വിലക്കുറക്കാതിരുന്നതും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിതിയില്‍ കൊണ്ടുവരുന്നത്.

Top Stories
Share it
Top