ബി.എസ്.എന്‍.എല്‍ എന്‍ജിനിയറെ വെട്ടികൊന്ന പ്രതി ആത്മഹത്യ ചെയ്തു

കാസര്‍കോട്: ബി.എസ.എന്‍.എല്‍ ഡിവിഷണല്‍ എല്‍ജിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനെ (52) വെട്ടികൊന്നതിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന്...

ബി.എസ്.എന്‍.എല്‍ എന്‍ജിനിയറെ വെട്ടികൊന്ന പ്രതി ആത്മഹത്യ ചെയ്തു

കാസര്‍കോട്: ബി.എസ.എന്‍.എല്‍ ഡിവിഷണല്‍ എല്‍ജിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനെ (52) വെട്ടികൊന്നതിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന് സംശയിക്കുന്നതായി പോലിസ്. മുളിയാര്‍ മല്ലത്ത് വച്ച് ചൊവ്വാഴ്ച രാത്രിയാണ് കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചത്. അതേ സമയം കൊലപാതകം നടത്തിയ അയല്‍വാസി മല്ലത്തെ രാധാകൃഷ്ണനെ(52) കുമ്പളയ്ക്ക് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി .

മൃതദേഹം ഛിന്നഭിന്നമായിരുന്നു. രാധാകൃഷ്ണനും മരിച്ച സുധാകരനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇരുവരുടെയും പിതാക്കന്‍മാര്‍ തമ്മില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് മക്കളും സ്വത്ത് തര്‍ക്കം ശക്തമായി തുടര്‍ന്നു. സ്വത്ത് കേസില്‍ സുധാകരന് അനുകൂലമായി ഈയിടെ ഹൈക്കോടതി വിധി വന്നതോടെ വിരോധം കൊലപാതകത്തില്‍ കലാശിച്ചെന്നും പോലിസ് സംശയിക്കുന്നു.

വൈകീട്ട് കാസര്‍കോട്ട് നിന്നും ജോലി കഴിഞ്ഞ് സുധാകരന്‍ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ വീടിന് കുറച്ച് അകലെ പതുങ്ങിയിരുന്ന് രാധാകൃഷ്ണന്‍ മൂര്‍ച്ഛയേറിയ കത്തി കൊണ്ട് കഴുത്തിന് വെട്ടിയെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ആരും ദൃക്സാക്ഷിയില്ല. വഴിയില്‍ രാധാകൃഷ്ണന്‍ ചോര വാര്‍ന്ന് കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പോലിസില്‍ വിവരമറിയിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരുംതമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നിരുന്നു.

സുധാകരന്‍ കൊല്ലപ്പെട്ട് മണിക്കൂറിനകമാണ് രാധാകൃഷ്ണന്‍ കുമ്പളയിലെത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. സുധാകരന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാധാകൃഷ്ണന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും ബദിയഡുക്ക പോലിസ് അറിയിച്ചു.

Story by
Read More >>