ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു

Published On: 2018-06-20T15:30:00+05:30
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു

കൊച്ചി: ആലുവയിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീ പിടിച്ചു. കളമശ്ശേരിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോയ ലോറിയുടെ മുൻവശത്തെ ടയറി നാണ് അമ്പാട്ടുകാവിൽ വെച്ച് തീപിടിച്ചത്. ഡ്രൈവർ സീറ്റിനടിയിലെ ടയറിൽ നിന്നുള്ള പുക ശ്രദ്ധയിൽ പെട്ട ഡ്രൈവർ പീതാംബരൻ ലോറി റോഡരികിലേക്ക് മാറ്റി നിർത്തിയതിനാൽ അപകടം ഒഴിവായി.


തീയും ചൂടും മൂലം ലെഫ്റ്റ് സൈഡിലെ ടയറും ഉരുകി നശിച്ചു. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഏലൂരിൽ നിന്നും സ്റ്റേഷൻ ഓഫീസ്സർ ജൂഡ് തദേവൂസ്, ആലുവയിൽ നിന്ന് സ്റ്റേഷൻ ഓഫീസ്സർ കെ.വി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളാണ് തീയണച്ചത്.

Top Stories
Share it
Top