ബസ് ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതരം 

കാസർകോട്: കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കർണാടക അതിർത്തിയോടടുത്ത് പെർല ഗോളിയടുക്കയിലുണ്ടായ അപകടത്തിൽ, പെർലയിലെ...

ബസ് ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതരം 

കാസർകോട്: കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കർണാടക അതിർത്തിയോടടുത്ത് പെർല ഗോളിയടുക്കയിലുണ്ടായ അപകടത്തിൽ, പെർലയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് ആശാരി പണിയെടുക്കുന്ന തളിപ്പറമ്പ് നടുവിലെ ചന്ദ്രമോഹൻ (53) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അടിയനടുക്ക ചവർക്കാട്ടെ ഹസൈനാർ (35), വിട്ല മൂടംബയലിലെ മുഹമ്മദ് ( 40) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരായണൻ - ശാന്തമ്മ ദമ്പതികളുടെ മകനാണ് മരിച്ച ചന്ദ്രമോഹൻ. ഭാര്യ: തങ്കമണി. മക്കൾ: കിരൺ, ഹർഷ .സഹോദരങ്ങൾ: കാഞ്ചന, രാധ, ഇന്ദിര, ദേവകി, രാജീവൻ, രാജു, ബാലകൃഷ്ണൻ.