കാർഷിക കടം എഴുതിത്തള്ളാന്‍  മന്ത്രിസഭാ തീരുമാനം;   ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കും

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാൻ മന്ത്രിസഭാ തീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍...

കാർഷിക കടം എഴുതിത്തള്ളാന്‍  മന്ത്രിസഭാ തീരുമാനം;   ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കും

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാൻ മന്ത്രിസഭാ തീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍ 2011 വരെയുള്ള കര്‍ഷകകടങ്ങളുമാണ് എഴുതിത്തള്ളാൻ തീരുമാനിച്ചത്. കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

പാലക്കാട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇതിന്റെ യൂണിറ്റാണ് പാലക്കാട്ടേത്. നഷ്ടത്തിലായ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപക്ക് ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്ന് പുനഃനാമകരണം ചെയ്യാനും ആസ്തികള്‍ അതിലേക്ക് മാറ്റുന്നതിനും റിയാബിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ക്കാണ് അനുമതി നല്‍കുക. സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഡല്‍ഹി ആസ്ഥാനമായുളള ഐആര്‍ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി കെ എസ് ഐ ഡി സി ചുമതലപ്പെടുത്തി.

കൂടാതെ സംസ്ഥാനത്ത് ജാപ്പാനീസ് കമ്പനിയായ നിസാന്റെ ഡിജിറ്റല്‍ ക്യാമ്പസ് സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ടെക്‌നോപാര്‍ക്കിലാകും ക്യാമ്പസ് പ്രവര്‍ത്തിക്കുക. ഇതിനായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായ യമുന ഐടി കെട്ടിടത്തില്‍ സ്ഥലവും ടെക്‌നോ സിറ്റിയില്‍ ഭൂമിയും നിസാന്‍ കമ്പനിക്ക് അനുവദിക്കുാനും മന്ത്രിസഭ തീരുമാനിച്ചു.

Story by
Read More >>