ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗം

Published On: 1 Aug 2018 6:30 AM GMT
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടന്നെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.

നടപടികള്‍ക്കായി എം.എം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അതേസമയം ഘട്ടം ഘട്ടമായി മാത്രമെ അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ട് ഇന്ന് തുറന്നേക്കും. ഇന്ന് പകല്‍ 11നും 12നും ഇടയില്‍ മലമ്പുഴ അണക്കെട്ട് തുറക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

ജലപ്രവാഹം വര്‍ധിച്ചതോടെ അതിരപ്പിള്ളി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം പത്തനംതിട്ടയിലെ കക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി ഡാമിന് പുറമേ ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു.

Top Stories
Share it
Top