കരിപ്പൂര്‍ വിമാനത്താവളം; എം കെ രാഘവന്‍ എം പിയുടെ ഉപവാസം നാളെ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുക തുടങ്ങിയ...

കരിപ്പൂര്‍ വിമാനത്താവളം; എം കെ രാഘവന്‍ എം പിയുടെ ഉപവാസം നാളെ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം കെ. രാഘവന്‍ എം പി 24 മണിക്കൂര്‍ ഉപവാസ സമരം നാളെ തുടങ്ങും. രാവിലെ ഒമ്പതിന് കോഴിക്കോട് പബ്ബിക്ക് ലൈബ്രറിക്ക് സമീപം പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ അഡ്വ പി. ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ പങ്കെടുക്കും. വ്യാഴാഴ്ച്ച രാവിലെ 9ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ. മുരളീധരന്‍, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും. ഉപവാസസമരം ഒന്നാം ഘട്ടമാണെന്നും രണ്ടാംഘട്ടത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര മനുഷ്ഠിക്കുമെന്നും പി. ശങ്കരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജില്ലാ കണ്‍വീനര്‍ എം.കെ. റസാഖ്, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം വീരാന്‍ കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More >>