നിപ വൈറസ്; പൊതുജന ശ്രദ്ധയ്ക്ക് 

Published On: 2018-05-20T21:45:00+05:30
നിപ വൈറസ്; പൊതുജന ശ്രദ്ധയ്ക്ക് 

കോഴിക്കോട്: ജില്ലയിൽ അഞ്ചുപേർ മരിച്ചത് നിപ വൈറസ് ബാധയെ തുടർന്നാണെന്ന സ്ഥിരീകരണം വന്നതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പനി മരണത്തിന് കാരണം നിപ വൈറസാണെന്ന് പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്ഥരീകരിച്ചത്.

പനിക്കെതിരെ കരുതൽ വേണം;

  • പക്ഷി-മൃ​ഗാദികളും വവ്വാലും ഭാ​ഗികമായി കഴിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്.
  • മാങ്ങ, ചാമ്പയ്ക്ക, പേരയ്ക്ക പോലുള്ള പഴങ്ങള്‍ നല്ലപോലെ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോ​ഗിക്കാതിരിക്കുക.
  • വവ്വാല്‍ ധാരാമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുത്.
  • പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണമുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്.
  • സ്വയം ചികിത്സ അരുത്. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവർ മാസ്ക്ക്, ​ഗ്ലൗസ് എന്നിവ ധരിക്കണം.
  • രോഗികളുടെ ശരീര ശ്രവങ്ങളില്‍ നിന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
  • രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോ​ഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
  • ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്പര്‍:0495 2376063
Top Stories
Share it
Top