കാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളും മരിക്കരുതെന്ന് ഹൈക്കോടതി

Published On: 17 July 2018 6:30 AM GMT
കാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളും മരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കാംപസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളും കൊല്ലപ്പെടരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മൂന്നാഴ്ച്ചക്കകം അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം.

കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്നതിന് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അത് നടപ്പാക്കാതിരുന്നതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകം. കാംപസുകള്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു മാത്രം വേണ്ടിയുള്ളതല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരില്‍ കാംപസ് രാഷ്ട്രീയം നിരോധിക്കാനാവില്ല എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി എല്‍ എസ് അജോയിയാണ് കാംപസ് രാഷ്ടീയം നിരോധിക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Top Stories
Share it
Top