കാസര്‍ഗോഡ് വാഹനാപകടം; നാലു പേര്‍ക്ക് പരിക്ക്

Published On: 2018-06-07 09:15:00.0
കാസര്‍ഗോഡ് വാഹനാപകടം; നാലു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മേല്‍പറമ്പ് തീരദേശ സംസ്ഥാന പാതയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ കള്‍വര്‍ട്ടിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്.

പരിക്കേറ്റ ഇവരെ കാസര്‍ഗോഡ് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കള്‍വര്‍ട്ടറില്‍ കാറിടിച്ച് നേവി ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അപകടം പതിവായ കെഎസ്‌സിപി റോഡില്‍ സപീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

Top Stories
Share it
Top