കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി നശിച്ചു; രണ്ടു പേർ മരിച്ചു

Published On: 3 Jun 2018 5:00 AM GMT
കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി നശിച്ചു; രണ്ടു പേർ മരിച്ചു

‌കണ്ണൂര്‍: പയ്യാവൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപൂരത്തിന് സമീപം ചന്ദനക്കാമ്പാറ ചതുരപുഴയിലാണ് അപകടം. ചന്ദനക്കാമ്പാറ സ്വദേശികളായ അനൂപ് ജോയ്, റിജിൽ ജോണി എന്നിവരാണ് മരിച്ചത്. ചന്ദനക്കാമ്പാറയിൽ നിന്ന് കൈ സക്കരിയിലേക്ക് പോകുകയായിരുന്ന കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്കു മറിയുകയായിരുന്നു.

കാറിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ കാറിന് മുകളിലേക്ക് പൊട്ടിവീണതിനെത്തുടർന്ന് തീ പിടിച്ചാണ് കാറിനകത്തുണ്ടായിരുന്ന റിജിൽ ജോണിയും, അനൂപ് ജോയിയും മരിച്ചത്. നാല് പേരായിരുന്നു കാറിലുണ്ടായത്.

അപകടത്തിൽ കാർ രണ്ടു കഷ്ണമായി പിളർന്നു. അഗ്നിശമനസേനയെത്തി കാർ ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സിൽജോ സാജുവിനെയും, അഖിൽ തോമസിനെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Top Stories
Share it
Top