ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു

Published On: 2018-06-06 03:30:00.0
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു

നാദാപുരം: കുറ്റ്യാടി സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു. മണ്ണിയൂര്‍ത്താഴ കൊയ്യാലമ്മല്‍ നാണു (59) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അമ്പലക്കുളങ്ങരയിലാണ് സംഭവം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍.

Top Stories
Share it
Top