റോഡില്‍ വീണ ബൈക്ക് യാത്രികന്‍  ബസിനടിയില്‍ പെട്ട് മരിച്ചു

മലപ്പുറം: കോട്ടക്കല്‍ പണിക്കര്‍ക്കുണ്ടില്‍ ബൈക്ക് യാത്രികന്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കോട്ടക്കല്‍ പാലപ്പുറയിലെ കൊടപ്പനക്കല്‍...

റോഡില്‍ വീണ ബൈക്ക് യാത്രികന്‍  ബസിനടിയില്‍ പെട്ട് മരിച്ചു

മലപ്പുറം: കോട്ടക്കല്‍ പണിക്കര്‍ക്കുണ്ടില്‍ ബൈക്ക് യാത്രികന്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കോട്ടക്കല്‍ പാലപ്പുറയിലെ കൊടപ്പനക്കല്‍ സെയ്തലവിയുടെ മകന്‍ മാലിക് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകന്‍ അജും ഹാരിസിനെ (20) പരിക്കുകളോടെ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാര്‍ പറഞ്ഞു. റോഡിലേക്ക് വീണ മാലിക് തൊട്ടുപിന്നില്‍ വന്ന സ്‌കൂള്‍ ബസിനടയില്‍പ്പെടുകയായിരുന്നു. രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.

മാലിക് ബൈക്കിന് പുറകിലായിരുന്നു. പരിക്കേറ്റ ഹാരിസാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സഹപാഠി അപകടം കണ്ട് ബോധരഹിതനായി വീണു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി