പെരുമ്പാവൂരിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ...

പെരുമ്പാവൂരിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിൻ, അപ്പു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവർ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടി ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.