യുവാവിനെ വെടിവച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

Published On: 26 Jun 2018 11:00 AM GMT
യുവാവിനെ വെടിവച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്

ഉദുമ: പാലക്കുന്നിലെ ഷോപിംഗ് കോംപ്ലെസിൽ കഞ്ചാവ് ഇടപാടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തിൽ കോട്ടിക്കുളം കോലാച്ചി നാസറിനെതിരേ വധശ്രമം, ആയുധ നിയമം എന്നിവ പ്രകാരം ബേക്കൽ പോലിസ് കേസെടുത്തു. കർണാടകത്തിലേക്ക് കടന്ന ഈയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലിസ് പറഞ്ഞു. വെടിയേറ്റ പാലക്കുന്നിലെ ഫയാസ് (19) മംഗലുരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. കെട്ടിടവരാന്തയിൽ ചോരക്കറ കണ്ടതിനേ തുടർന്നു, സമീപത്തെ കെട്ടിടത്തിലെ സിസി ക്യാമറ പരിശോധിച്ചാണ് വെടിവെയ്പ് തിരിച്ചറിഞ്ഞത്. പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Top Stories
Share it
Top