നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം  സമർപ്പിക്കുന്നു

കണ്ണൂർ: പയ്യന്നൂരിൽ കുടുംബത്തോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം പൂർത്തിയായി....

നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പോലീസ് കുറ്റപത്രം  സമർപ്പിക്കുന്നു

കണ്ണൂർ: പയ്യന്നൂരിൽ കുടുംബത്തോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന നാടോടി ബാലികയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം പൂർത്തിയായി. കുറ്റപത്രം അടുത്ത ദിവസം തന്നെ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്ത സ്റ്റേഷന് സമീപം താമസിക്കുന്ന സുരഭി നഗർ സ്വദേശി പി ടി ബേബി രാജ് (26) റിമാന്റിൽ കഴിയുകയാണ്.

സംഭവം ഒതുക്കി തീർക്കാൻ ഇയാൾ ബാലികയുടെ ബന്ധുക്കൾക്ക് കൈമാറിയ എസ്- ബി ഐ യുടെ 50,000 രൂപയുടെ ചെക്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതു സംബന്ധിച്ച് റിപ്പോർട്ട് ഐ.ജിക്ക് കൈമാറും.

കഴിഞ്ഞ മെയ് ഒമ്പതിന് രാത്രിയിലാണ് പയ്യന്നൂർ മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടികളുടെ ഏഴ് വയസുകാരിയായ മകളെ ബൈക്കിലെത്തിയ ബേബി രാജ് തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ മറ്റ് പ്രതികൾ ഇല്ലെന്ന് കേസന്വേഷണ സംഘം വ്യക്തമാക്കി.

Read More >>