മാഹിയില്‍ 500 പേര്‍ക്കെതിരേ കേസെടുത്തു

Published On: 2018-05-09T10:45:00+05:30
മാഹിയില്‍ 500 പേര്‍ക്കെതിരേ കേസെടുത്തു

മാഹി: മാഹിയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരേ കേസെടുത്തു. ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ മാഹിയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്കു കൂടി നീട്ടി. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പുതുച്ചേരി പോലീസ് രണ്ടു കമ്പനി അധികസേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് പോലീസിന്റെ പ്രധാനശ്രമം.

അതേസമയം, മാഹിയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ സംസ്ഥാനത്തിനു പുറത്തേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ സംശയം.

Top Stories
Share it
Top