കന്യാസ്ത്രീയുടെ പീഡന ആരോപണം: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

Published On: 2018-07-01T18:00:00+05:30
കന്യാസ്ത്രീയുടെ പീഡന ആരോപണം: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

കോട്ടയം: ലൈം​ഗിക പീഡന ആരോപണത്തില്‍ ഉള്‍പ്പെട്ട ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. ആരോപണത്തില്‍ ഉള്‍പ്പെട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് കുറവിലങ്ങാട് ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു.. ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഇതുസംബന്ധിച്ച് നേരത്തെ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ്‌ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത്‌. ഇക്കാര്യം ഞായറാഴ്ച മൊഴിയെടുത്ത വേളയില്‍ കന്യാസ്ത്രീ വ്യക്തമാക്കിയതായി ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു.

ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുമണിക്കൂര്‍ നേരം അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്.

Top Stories
Share it
Top