കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു

Published On: 6 May 2018 2:15 PM GMT
കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു

തിരുവല്ല: ചെങ്ങന്നുരില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു.കാര്‍ ഓടിച്ചിരുന്ന പന്തളം ചേരിക്കല്‍ സ്വദേശി ലനിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞു മടങ്ങവെയാണ് പന്തളം കുളനടക്ക് സമീപത്തുവെച്ച് ലെനിന്‍ ഓടിച്ചിരുന്നകാര്‍ മന്ത്രിയുടെ അകമ്പടി വാഹനത്തിലിടിച്ചത്.

പന്തളം പോലീസ് കസ്റ്റഡിയിലെടുത്ത ലെനിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം, സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.


Top Stories
Share it
Top