നെല്ലുൾപ്പെടെയുള്ള വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ 

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ക്വിന്റലിന് 200 രൂപയായി വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന...

നെല്ലുൾപ്പെടെയുള്ള വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ 

ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ക്വിന്റലിന് 200 രൂപയായി വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. നിലവില്‍ 1550 രൂപയാണ് നെല്ലിന്റെ താങ്ങുവില.

നെല്ലിന് പുറമെ പരുത്തി, പയര്‍ല വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകള്‍ക്കും താങ്ങുവില വര്‍ധിപ്പിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താങ്ങുവിലയാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.

നെല്ലടക്കമുള്ള വിളകളുടെ താങ്ങുവില ഉത്പാദന ചിലവിനേക്കാള്‍ 50 ശതമാനം വരെ കൂട്ടാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ, കേന്ദ്രത്തിന്റെ ഈ നീക്കം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തട്ടിപ്പാണെന്ന് കോൺ​ഗ്രസ് പ്രതികരിച്ചു.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികം നല്‍കുമെന്നുള്ളത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു. കാര്‍ഷികമേഖലയിലെ വിലയിടിവ് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് താങ്ങുവിലയില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചത്.

Story by
Read More >>