ചാലക്കുടിയിലും കാട്ടുതീ: അണയ്ക്കാന്‍ 60 അംഗ സംഘം

Published On: 2018-03-13T13:00:00+05:30
ചാലക്കുടിയിലും കാട്ടുതീ: അണയ്ക്കാന്‍ 60 അംഗ സംഘം

ചാലക്കുടി: തേനി കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശ്ശൂര്‍ ചാലക്കുടിയിലും കാടിന് തീപിടിച്ചു. പിള്ളപ്പാറയിലും വടാമുറിയിലുമാണ് കാട്ടുതീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരുമടക്കം 60ഓളം പേര്‍ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊന്നക്കുഴി, ചായ്പന്‍കുഴി സമീപപ്രദേശങ്ങളില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

Top Stories
Share it
Top