പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ; എസ്.ഐക്ക് സ്ഥലംമാറ്റം

കോ​ട്ട​യം: പൊലീസ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. വാ​ക​ത്താ​നം പാ​ണ്ട​ൻ‌​ചി​റയിൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന...

പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ; എസ്.ഐക്ക് സ്ഥലംമാറ്റം

കോ​ട്ട​യം: പൊലീസ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. വാ​ക​ത്താ​നം പാ​ണ്ട​ൻ‌​ചി​റയിൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ്വ​ർ​ണ​പ്പ​ണി​ക്കാ​രനായ പു​ഴ​വാ​ത്ത് സ്വ​ദേ​ശി സു​നി​ൽ (34) ഭാ​ര്യ രേ​ഷ്മ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്വ​ർ‌​ണ​ത്തി​ൽ തൂ​ക്ക​ക്കു​റ​വു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്. വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ മുൻസിപ്പൽ കൗ​ൺ​സി​ല​ർ ഇ.​എ സ​ജി കു​മാ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു സു​നി​ൽ. ജ്വ​ല്ല​റി​ക​ൾ​ക്ക് സ്വ​ർ​ണാ​ഭ​ര​ണം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സു​നി​ൽ പ​ണി​യെ​ടു​ത്തു​വ​രികയായിരുന്നു. സു​നി​ൽ കു​മാ​റി​ന് പ​ണി​യാ​ൻ ന​ൽ​കി​യ സ്വ​ർ​ണ​ത്തി​ൽ പ​ല​പ്പോ​ഴാ​യി 600 ഗ്രാം​ കു​റ​വു​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സ​ജി കു​മാ​ർ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. ചൊ​വ്വാ​ഴ്ച പോ​ലീ​സ് ദ​മ്പ​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​നു മു​മ്പ് സ്വ​ർ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ സു​നി​ലും രേ​ഷ്മ​യും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ത​ങ്ങ​ൾ വി​ഷം ക​ഴി​ച്ച​താ​യി പാ​ണ്ട​ൻ ചി​റ​യി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ അ​നി​ലി​നെ ഫോ​ണി​ൽ സു​നി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ​യെ​ത്തി​യ സു​നി​ലും ബ​ന്ധു​ക്ക​ളും ഇ​രു​വ​രും അ​വ​ശ​നി​ല​യി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​നെ വാ​ക​ത്താ​നം പോ​ലീ​സ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രു വ​ർ​ഷം മു​മ്പാ​ണ് സു​നി​ലി​ന്‍റെ​യും രേഷ്മ​യു​ടേ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സ​ഹോ​ദ​ര​ൻ അ​നി​ലി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്ന സു​നി​ൽ 22 ദി​വ​സം മു​മ്പാ​ണ് വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.

പൊലീസ് മർദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്റ്റേഷൻ പരിസരത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു.

സംഭവത്തെ തുടർന്ന് ചങ്ങനാശേരി എസ്.ഐ ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്.ഐയുടെ സ്ഥലംമാറ്റം. കേസന്വേഷണം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിര്‍ദേശം നല്‍കിയിരുന്നു.

Read More >>