ചാത്തന്നൂരില്‍ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Published On: 2018-03-16 11:00:00.0
ചാത്തന്നൂരില്‍ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ആക്ടീവ സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സ്റ്റാന്റേഡ് ജങ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ ഏറം കൊല്ലന്റഴികത്ത് ഷിബു, ഭാര്യ സിജി, മകന്‍ അനന്തു(10) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടനെ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top Stories
Share it
Top