പിടിക്കാന്‍ ശ്രമിച്ചതിലും വലുത് മാളത്തില്‍, കാഞ്ഞങ്ങാട് പന്നിക്ക് വച്ച കെണിയില്‍ പുലി കുടുങ്ങി

Published On: 2018-06-21T14:15:00+05:30
പിടിക്കാന്‍ ശ്രമിച്ചതിലും വലുത് മാളത്തില്‍, കാഞ്ഞങ്ങാട് പന്നിക്ക് വച്ച കെണിയില്‍ പുലി കുടുങ്ങി

കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയില്‍ നാട്ടുകാര്‍ പന്നിയെ പിടിക്കാന്‍ കെണിവച്ചപ്പോള്‍ ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചു കാണില്ല. പിടിക്കാന്‍ ശ്രമിച്ചതിലും വലുതാണ് കെണിയില്‍ കുടുങ്ങിയത്. സാക്ഷാല്‍ പുലി. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് പന്നിയുടെ കെണിയില്‍ പുലിയെ കുടുങ്ങിയതായി കണ്ടത്. സംഭവമറിഞ്ഞെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി
.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി. ബുധനാഴ്ച രാത്രി കുടുങ്ങിയിരിക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലി അവശനിലയിലാണ്. കുരുക്ക് കാലില്‍ കുടുങ്ങി രക്ഷപ്പെടാനായി ചുറ്റിവലിഞ്ഞതു കാരണമാകാം ക്ഷീണിതനായതെന്നും വനപാലകര്‍ സംശയിക്കുന്നു.

മയക്കുമരുന്ന് കുത്തി വച്ച് പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇതിനായി കണ്ണൂരില്‍ നിന്നാണ് മയക്കു മരുന്ന് കുത്തിവെക്കാനുള്ള വിദ്ഗദരെത്തുന്നത്. പുലി കെണിയില്‍ വീണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാന്ന് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഇത് പുലിയെ രക്ഷപ്പെടുത്തുന്നതിന് തടസ്സമായിട്ടുണ്ട്.

Top Stories
Share it
Top