ചേകന്നൂര്‍ കേസ് എന്‍ ഐ എയ്ക്ക് വിടണമെന്ന് കെ എസ് എസ്

Published On: 2018-07-29 11:15:00.0
ചേകന്നൂര്‍ കേസ് എന്‍ ഐ എയ്ക്ക് വിടണമെന്ന് കെ എസ് എസ്

കോഴിക്കോട്: ചേകന്നൂര്‍ മൌലവിയുടെ 25-ആം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആഭിമുഖ്യത്തില്‍ മതഭീകരതാ വിരുദ്ധദിനവും മൗലവി അനുസ്മരണവും സംഘടപ്പിച്ചു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ സി.ബി.ഐ അന്വേഷണം നിലച്ചമട്ടാണെന്നും കേസന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്നും പരിപാടിയോടനുബന്ധിച്ച് നടത്തിയ സമ്മേളനം ആവശ്യപ്പെട്ടു.

മതഭീകരതയുടെ ഇരയായ ചേകന്നൂര്‍ മൗലവി കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും ഗൂഡോലോചന നടത്തിയവരെയും പിടികൂടി ശിക്ഷിക്കാന്‍ കഴിയാത്ത കാലത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഉന്നത ആശയമാണ് തകരുന്നത്, സമ്മേളനം അഭിപ്രായപ്പെട്ടു.

സമ്മേളനം ഡോ. ജലീല്‍ പുറ്റെക്കാട് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പ്രസിഡന്റ് ബീരാന്‍കുട്ടി കുനിയില്‍, സെക്രട്ടറി ജാമിദ ടീച്ചര്‍, സി.പി.എ അസീസ് മൗലവി, എ.എസ് റഷീദ് എന്നിവര്‍ സംസാരിച്ചു.

Top Stories
Share it
Top