കൊല്ലത്ത് ഫോർമാലിൻ കലർത്തിയ 9000 കിലോ മീൻ പിടികൂടി

Published On: 26 Jun 2018 5:30 AM GMT
കൊല്ലത്ത് ഫോർമാലിൻ കലർത്തിയ 9000 കിലോ മീൻ പിടികൂടി

കൊല്ലം: രാസ വസ്തു കലർത്തിയ 9000 കിലോ മീൻ കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പിടികൂടി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ മീൻ പിടികൂടിയത്‌.

ഇന്ന് പുലർച്ചെയാണ്‌ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പരിശേധന സംഘം നടത്തുന്നതിനിടെ തൂത്തുകുടി, മണ്ഡപം എന്നിവടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തുന്ന മീനാണ് പിടിച്ചത്.

രണ്ടു ലോറികളിലായി കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതിൽ ഇവയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ബേബി മറൈൻസിന്റേതാണ് ചെമ്മീൻ. വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് അയക്കും.

Top Stories
Share it
Top