ചെങ്ങന്നൂരില്‍ എന്‍ഡിഎയെ ബിഡിജെഎസ് പിന്തുണയ്ക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി

Published On: 2018-05-05 10:00:00.0
ചെങ്ങന്നൂരില്‍ എന്‍ഡിഎയെ ബിഡിജെഎസ് പിന്തുണയ്ക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ എന്‍ഡിഎ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ ബിഡിജെഎസ് എന്‍ഡിഎയെ പിന്തുണക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിക്കായി പ്രചാരണങ്ങളിലൊന്നും പങ്കെടുക്കില്ല. ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണ്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.


Top Stories
Share it
Top