ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

Published On: 27 Jun 2018 3:00 AM GMT
ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് മരണം. മരിച്ചവര്‍ ആലപ്പുഴ സ്വദേശികളാണ്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്.മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയും മരിച്ചു. മിനി ലോറി യാത്രക്കാരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെ ബാബു, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്.

Top Stories
Share it
Top