ചെങ്ങന്നൂരിൽ മാണിയെ കൂട്ടുപിടിച്ചിട്ടെന്തായി - പരിഹാസവുമായി വി.എസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു തരം​ഗം ആഞ്ഞടിക്കുമ്പോൾ യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. കെ എം മാണി കോണ്‍ഗ്രസിനൊപ്പം...

ചെങ്ങന്നൂരിൽ മാണിയെ കൂട്ടുപിടിച്ചിട്ടെന്തായി - പരിഹാസവുമായി വി.എസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു തരം​ഗം ആഞ്ഞടിക്കുമ്പോൾ യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍. കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു.

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെഎം മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചത്. നേരത്ത എൽഡിഎഫിനേടും യുഡിഎഫിനോടും അകലം പാലിച്ചിരുന്ന മാണി ഇടുപക്ഷത്തിനൊപ്പം നിന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എം യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വോട്ടുകള്‍ പോലും ഉപതെരഞ്ഞെടുപ്പിൽ വിജയകുമാറിന് നേടാനായിട്ടില്ല. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ കോണ്‍ഗ്രസ് ബിജെപിക്ക് പിറകിൽ മൂന്നാം സ്ഥാനത്തുമാണുള്ളത്.

കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള മാന്നാർ പഞ്ചായത്തിലും പാണ്ടനാട് പഞ്ചായത്തിലുമടക്കം യുഡിഎഫിന് വൻ തിരിച്ചടിയാണുണ്ടായത്.കോൺ​ഗ്രസ് സ്ഥാനാർത്ഥി വിജയ കുമാറിന്‍റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്.

ഇതിനിടെ തെരഞ്ഞടുപ്പ് ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വര്‍ഗ്ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണ് സജി ചെറിയാന്‍റേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read More >>