ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28 ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്. 31ന് വോട്ടെണ്ണല്‍ നടക്കും.തീയ്യതി പ്രഖ്യാപിച്ചതോടെ...

ചെങ്ങന്നൂരില്‍  ഉപതെരഞ്ഞെടുപ്പ് മെയ് 28 ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്. 31ന് വോട്ടെണ്ണല്‍ നടക്കും.തീയ്യതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 3ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. മെയ് 10നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. 11ന് സൂക്ഷ്മ പരിശോധന നടക്കും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ നടന്ന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനായി ഡി.വിജയകുമാറും സി.പി.എം സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും ബി.ജെ.പിക്കായി അഡ്വ. ശ്രീധരന്‍പിള്ളയുമാണ് മത്സര രംഗത്തുള്ളത്. എം.എല്‍.എയായിരുന്ന കെ.കെ.രാമചന്ദ്രന്‍പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Story by
Read More >>