ചെങ്ങന്നൂരിലെ പിന്തുണ; തീരുമാനം നാളെയെന്ന് കെ.എം മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ നാളെ ഉപ സമതി യോഗത്തില്‍ തീരുമാനമെന്ന് പാര്‍ട്ടി...

ചെങ്ങന്നൂരിലെ പിന്തുണ; തീരുമാനം നാളെയെന്ന് കെ.എം മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ നാളെ ഉപ സമതി യോഗത്തില്‍ തീരുമാനമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മാണിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസിന് നിഷേധാത്മക നിലപാടല്ലെന്നും യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ.എം മാണി പറഞ്ഞു.

നേരത്തെ യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ പാലയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ചയ്ക്കായി പാലായിലെ വീട്ടിലെത്തിയത്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് നേതാക്കൾ പിന്തുണ തേടിയിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് - എം വർക്കിംഗ് ചെയർമാൻ പി. ജെ ജോസഫ് എം.എൽ.എ പറഞ്ഞു. യു ഡി എഫ് നേതാക്കൾ ഒരുമിച്ച് പാലായിൽ സമവായ ചർച്ചക്കെത്തിയത് പ്രധാനപ്പെട്ട കാര്യമാണെന്നും നാളെ ചേരുന്ന കമ്മിറ്റിക്ക് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിജെ ജോസഫ്.

Story by
Read More >>