ചെങ്ങന്നൂരില്‍ കൊട്ടികലാശം; ഇനി നിശബ്ദ പ്രചാരണം

Published On: 26 May 2018 1:15 PM GMT
ചെങ്ങന്നൂരില്‍ കൊട്ടികലാശം; ഇനി നിശബ്ദ പ്രചാരണം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ആവേശം മഴയ്ക്കും കെടുത്താനായില്ല. കൊട്ടിക്കലാശം പൂര്‍ത്തിയായ ചെങ്ങന്നൂരില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. 28നാണ് ചെങ്ങന്നൂര്‍ വിധി എഴുതുക. 31 വോട്ടെണ്ണല്‍ നടക്കും.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയ കുമാറും എല്‍.ഡി.എഫിലെ സജി ചെറിയനും ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീധരന്‍ പിള്ളയുമാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍.

സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി സജി ചെറിയാന്‍ കെ.കെ രാമചന്ദ്രന്റെ പിന്‍ഗാമിയായി വിജയിച്ചു വരുമെന്നാണ് എല്‍.ഡി.എപ് ക്യാമ്പിന്റെ പ്രതീക്ഷ. കൈവിട്ടു പോയ മണ്ഡലം വിജയകുമാറിലൂടെ തിരിച്ചു പിടിക്കാനാണ് യു.ഡി.എഫ് ലക്ഷ്യം. ഭരണ വിരുദ്ധ വികാരവും മാണിയുടെ പിന്തുണയും അനുകൂല ഘടകങ്ങളായി യു.ഡി.എഫ് കരുതുന്നു. കഴിഞ്ഞ തവണത്തെ പ്രകടനം മെച്ചപ്പെടുത്തി വിജയം നേടാനാണ് ബി.ജെ.പിയുടെ ശ്രമം.

അതിനിടെ അവസാന ദിനമായ ഇന്ന് മാന്നാറില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചു വിട്ടത്.

Top Stories
Share it
Top