ചെങ്ങന്നൂരില്‍ പോളിംഗ് 50 ശതമാനം കടന്നു

Published On: 2018-05-28 03:00:00.0
ചെങ്ങന്നൂരില്‍ പോളിംഗ് 50 ശതമാനം കടന്നു

ആലപ്പുഴ: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കാരംഭിച്ച വോട്ടെപ്പില്‍ ഇതുവരെ 50 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മഴ വില്ലനായെങ്കിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. അതേസമയം, യന്ത്രതകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടിംഗ് തടസ്സപ്പെട്ടു.

മുളക്കുഴയിലെ എസ് എന്‍ ഡി പി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Top Stories
Share it
Top