ചെങ്ങന്നൂര്‍ പോര്; പിണറായി വിജയം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 11-ാം റൗണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ സജി ചെറിയാന്റെ ലീഡ് ഇപ്പോള്‍ 20,956 ആയി. മാന്നാര്‍, പാണ്ടനാട്,...

ചെങ്ങന്നൂര്‍ പോര്; പിണറായി വിജയം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 11-ാം റൗണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ സജി ചെറിയാന്റെ ലീഡ് ഇപ്പോള്‍ 20,956 ആയി. മാന്നാര്‍, പാണ്ടനാട്, പഞ്ചായത്തുകളിലാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. ഈ രണ്ടു പഞ്ചായത്തുകളിലും വോട്ടെണ്ണിതുടങ്ങിയതു മുതല്‍ സജി ചെറിയാന്‍ മുന്‍ നിലയിലായിരുന്നു.

പാണ്ടനാട് പഞ്ചായത്ത് കഴിഞ്ഞ തവണ യൂഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം നേടികൊടുത്തിരുന്നു. എന്നാല്‍, പാണ്ടനാട് പഞ്ചായത്തില്‍ ഇക്കുറി എല്‍.ഡി.എഫ് 498 വോട്ടിന്റെ ഭുരിപക്ഷം നേടി. മാന്നാര്‍ പഞ്ചായത്തില്‍ 2429 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന് നേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 440 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചത്. തപാല്‍, സര്‍വ്വീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളിലാണ് വോട്ടെണ്ണെല്‍. 12 മണിയോടെ പൂര്‍ണ്ണഫലം അറിയും. തന്റെ തിരഞ്ഞെടുപ്പ് ഫലം ജനം ഇടതുസര്‍ക്കാറിന് നല്‍കിയ അംഗീകാരമെന്ന് ഇടുതമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആകെ വോട്ടുകള്‍

സജി ചെറിയാന്‍ : 67,303
ഡി.വിജയകുമാര്‍: 46,347
പിഎസ്. ശ്രീധരന്‍ പിള്ള:35,270


Story by
Read More >>