ചെങ്ങന്നൂരിലെ എല്‍ഡിഎഫ് തരംഗം; പിണറായി സര്‍ക്കാറിനുള്ള അംഗീകാരം സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മികച്ച പ്രകടനം പിണറായി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. തന്റെ പ്രതീക്ഷകള്‍ക്ക്...

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് തരംഗം; പിണറായി സര്‍ക്കാറിനുള്ള അംഗീകാരം സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മികച്ച പ്രകടനം പിണറായി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍.

തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്നും ഇത്രയും ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല എന്നും സജി ചെറിയാന്‍ പ്രതികരിച്ചു. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്കു ലഭിച്ചു. പിണറായി വിജന്‍ സര്‍ക്കാരിനുള്ള അംഗീകാരമായാണിതിനെ കാണുന്നത്. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തണമെന്നും അതേസമയം പരിധിവിടരുതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിനു മികച്ച ഭൂരിപക്ഷം ലഭിച്ചു. ബിജെപി ശക്തികേന്ദ്രമായ തിരുവണ്ടൂരും എല്‍ഡിഎഫ് പിടിച്ചു.

അതേസമയം കോണ്‍ഗ്രസ് എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിഎസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു.

Read More >>