ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. എല്‍...

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയ കുമാറും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 164 വോട്ടിംഗ് കേന്ദ്രങ്ങളാണുള്ളത്. 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്‍മാരും 1,06,421 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 31നാണ് ഫലപ്രഖ്യാപനം

Read More >>