ചെങ്ങന്നൂരില്‍ മികച്ച പോളിങ്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ വൈകീച്ച് 6 മണിവരെ 74.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ വോട്ടെടുപ്പ് തുടങ്ങിയതു തൊട്ട് പല...

ചെങ്ങന്നൂരില്‍ മികച്ച പോളിങ്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ വൈകീച്ച് 6 മണിവരെ 74.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ വോട്ടെടുപ്പ് തുടങ്ങിയതു തൊട്ട് പല ബൂത്തുകള്‍ക്കു മുന്നിലും നീണ്ട നിരയാണ് കാണാനായത്. കനത്ത മഴയെ അവഗണിച്ചാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയത്.

181 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആകെയുള്ള 199340 വോട്ടര്‍മാറില്‍ 92919 പേര്‍ സ്ത്രീകളും 106421 പേര്‍ പുരുഷന്‍മാരുമാണ.

മണ്ഡലത്തിലെ വോട്ടര്‍മാരായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറും സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് മണ്ഡലത്തില്‍ വോട്ടില്ല. മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷ കൈവിട്ടില്ല. മികച്ച ഭൂരിപക്ഷം നേടുമെന്ന സജി ചെറിയാനും ജനവിധി അനുകൂലമാകുമെന്ന് ഡി.വിജയകുമാറും പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകുമെന്നാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ സി.പി.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ തോല്‍പ്പിച്ചത്. വിഷ്ണുനാഥ് 44897 വോട്ട് നേടിയപ്പോള്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ 52880 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ് ശ്രീധരന്‍ പിള്ള 42682 വോട്ട് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

Read More >>