ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികള്‍ക്കും ലിറ്റ്മസ് പരീക്ഷ

ചെങ്ങന്നൂര്‍: പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ത്രികോണമത്സരം ഉറപ്പായി. മൂന്ന് മുന്നണികള്‍ക്കും ഇത്...

ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികള്‍ക്കും ലിറ്റ്മസ് പരീക്ഷ

ചെങ്ങന്നൂര്‍: പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ത്രികോണമത്സരം ഉറപ്പായി. മൂന്ന് മുന്നണികള്‍ക്കും ഇത് ലിറ്റ്മസ് പരീക്ഷയാകും. ഇടത് മുന്നണിക്കും ഐക്യമുന്നണിക്കുമൊപ്പം ബി.ജെ.പി നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ മുന്നണിയും ശക്തമായി രംഗത്തുണ്ട്. ഇടത് മുന്നണിയുടെ സജി ചെറിയാന്‍, ഐക്യമുന്നണിയുടെ ഡി വിജയകുമാര്‍ ബി.ജെ.പിയുടെ അഡ്വ.പി എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് മുഖ്യ സ്ഥാനാര്‍ഥികള്‍.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ രാമചന്ദ്രന്‍ നായര്‍ കഴിഞ്ഞ ജനുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസ് യുവനേതാവ് പി.സി വിഷ്ണുനാഥിനെ 8000 ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ നായര്‍ അട്ടിമറി വിജയം നേടിയത്. ഇരുവരും യഥാക്രമം 52880, 44987 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള 42682 ്വോട്ടുകള്‍ നേടി. അഞ്ച് ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് വോട്ട്നിരക്ക് വര്‍ധിപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞത് ശ്രദ്ധേയം.

സി.പി.എം ജില്ല സെക്രട്ടറിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ജില്ല പഞ്ചായത്തംഗമായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡണ്ടാണ്. ജില്ല കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഡി. വിജയകുമാര്‍ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡണ്ടാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂെട രാ്ഷട്രീയ രംഗത്തെത്തി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ബി.ജെ.പി ദേശീയ നിര്‍വാഹക കൗണ്‍സില്‍ അംഗവുമാണ്.

നായര്‍, ഈഴവ, കൃസ്ത്യന്‍ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. എന്‍.എസ്.എസ്. എസ്.എന്‍.ഡി.പി, കേരളകോണ്‍ഗ്രസ് സംഘടനകളുടെ നിലപാട് ഉപതെരഞ്ഞെടുപ്പില്‍ സുപ്രധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയിലുണ്ടായിരുന്ന എസ്.എന്‍.ഡി.പിയുടെ രാ്ഷ്ട്രീയ മുഖമായ ബി ഡി ജെ എസ് ഇപ്പോള്‍ മുന്നണിയുമായി അകല്‍ച്ചയിലാണ്. ഇവരെ കൂടെ നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണം നടത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ' ബി ഡി ജെ എസ് മുന്നണിയില്‍ അംഗമാണെങ്കിലും ഇപ്പോള്‍ നിസ്സഹകരണത്തിലാണെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്നതില്‍ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആശയക്കുഴപ്പമുണ്ട്. ഐക്യമുന്നണി വിട്ടെങ്കിലും ഇടതുമുന്നണിയില്‍ ചേക്കാറാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ രണ്ടാമനായ പി.ജെ ജോസഫ് ഇടതുമുന്നണി വരുദ്ധ നിലപാടിലാണ്. കോണ്‍ഗ്രസ് വനിത നേതാവും മുന്‍ എം എല്‍ എയുമായിരുന്ന ശോഭന ജോര്‍ജ് ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണ്. ഇടതു സസ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികളില്‍ സഹകരിക്കുന്നുമുണ്ട്. ശോഭന ജോര്‍ജിന്റെ മുന്നണി മാറ്റം വോട്ടര്‍മാരെ എങ്ങിനെ സ്വാധീനിക്കുമെന്ന് ഇനിയും വ്യക്തമല്ല.

Read More >>