ചെങ്ങന്നൂര്‍: അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഇടതുഭരണത്തില്‍

Published On: 2018-05-21T11:00:00+05:30
ചെങ്ങന്നൂര്‍: അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഇടതുഭരണത്തില്‍

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പകുതിയും ഇടതുമുന്നണി ഭരണത്തില്‍. മൊത്തം പത്തു ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചും ഇടതുമുന്നണി ഭരണത്തിലാണ്. പുലിയൂര്‍, ബുധനൂര്‍, ചെറിയാനാട്, മുളക്കുഴ, ചെന്നിത്തല എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് ഇടതു ഭരണം നിലനില്‍ക്കുന്നത്.

ചെന്നിത്തല പഞ്ചായത്തില്‍ ഭരണം ഇടതു മുന്നണിക്കാണെങ്കിലും അവര്‍ക്കു ഭൂരിപക്ഷമില്ല. മാന്നാര്‍, ആലാ, വെണ്മണി, പാണ്ഡനാട് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം യു.ഡി.എഫിനാണ്. തിരുവന്‍വണ്ടൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ് ഭരണം. സി.പി.എം, കൊണ്‍്‌ഗ്രെസ്സ് പിന്തുണയോടെയാണ് ഭരണം. മണ്ഡലത്തിലെ ഏക നഗരസഭയായ ചെങ്ങന്നൂര്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്നു. ചെങ്ങന്നൂര്‍ ബ്‌ളോക് പഞ്ചായത്തു ഭരണം ഇടതുമുന്നണിക്കാണ്.

Top Stories
Share it
Top