ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

Published On: 2018-05-26T13:15:00+05:30
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

ചെങ്ങന്നൂര്‍: ത്രികോണമത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്. ഞായറാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം തിങ്കളാഴ്ച വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. മെയ് 31 ന് വോട്ടെണ്ണും. 17 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും മൂന്ന് മുന്നണികള്‍ തമ്മിലാണ് യഥാര്‍ഥ മത്സരം. ഇടതുമുന്നണിയുടെ സജി ചെറിയാന്‍, ഐക്യമുന്നണിയുടെ ഡി.വിജയകുമാര്‍, എന്‍.ഡി.എ യുടെ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള എന്നിവരാണ് മത്സരത്തിന്റെ മുന്‍ നിരയിലുള്ളത്.

2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ 7983 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ്. 36.34 ശതമാനം വോട്ടു നേടിയായിരുന്നു ഇടതുമുന്നണിയുടെ വിജയം. 30.85 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് രണ്ടാമതെത്തി. 29.33 ശതമാനം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയാണ് മൂന്നാമത്. മൊത്തം 1,97,372 വോട്ടര്‍മാരില്‍ 73.73 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു. തിങ്കളാഴ്ചത്തെ ഉപതെരഞ്ഞെടുപ്പില്‍ ആകെ 1,99,340 വോട്ടര്‍മാരാണുള്ളത്. 92,919 പുരുഷ വോട്ടര്‍മാരും 1,06,421 സ്ത്രീ വോട്ടര്‍മാരും

Top Stories
Share it
Top