വീഴ്ച്ചയുടെ കാരണം കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന് ഡി.വിജയകുമാര്‍

Published On: 31 May 2018 7:30 AM GMT
വീഴ്ച്ചയുടെ കാരണം കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന് ഡി.വിജയകുമാര്‍

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വീഴ്ച്ചയുടെ കാരണം കോണ്‍ഗ്രസ്‌ നേതൃത്വം പരിശോധിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍.

മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ന്നതായും അദ്ദേഹം ആരോപിച്ചു. ഇത് തടയാന്‍ യു.ഡി.എഫിനായില്ല. ജനഹിതം മാനിക്കുന്നുവെന്നുംഡി.വിജയകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്ന് അഭിപ്രായമില്ല. എന്നാല്‍ വളരെ ഐക്യത്തോടെയാണ് കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top