ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടുകള്‍ സ്വീകരിക്കും: കാനം രാജേന്ദ്രന്‍ 

Published On: 2018-05-04 10:00:00.0
ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടുകള്‍ സ്വീകരിക്കും: കാനം രാജേന്ദ്രന്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആണെന്നും ആര്‍ എസ് എസിന്റെ വോട്ട് സ്വീകരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് ഇല്ലാതെയാണ് കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ചത്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ആരുടെ വോട്ടും വേണ്ടെന്ന് പറയാനാകില്ല, ആര്‍ എസ് എസിന്റെ വോട്ടുകള്‍ സ്വീകരിക്കുമെന്നും കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top Stories
Share it
Top